Skip to content
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

തിരുവനന്തപുരം :എസ്എസ്എല്‍സി പരീക്ഷ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടിഎച്ച് എസ് എൽ സി, എ എച്ച് എസ് എൽ സി ഫലങ്ങളും പ്രഖ്യാപിച്ചു.

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 425563 വിദ്യാര്‍ഥികളാണ്ഉ പരിപഠനത്തിന് യോഗ്യത നേടിയത്.

99.69 ആണ് ഇത്തവണത്തെ എസ് എസ് എല്‍ സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.70 വിജയ ശതമാനം ആയിരുന്നു.

71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ് (99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്

വൈകിട്ട് നാല് മണി മുതല്‍ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാവും. പരീക്ഷാഫലം അറിയാന്‍

pareekshabhavan.kerala.gov.in
www.prd.kerala.gov.in
sslcexam.kerala.gov.in
www.results.kite.kerala.gov.in
PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..