Skip to content
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാമെന്ന നിർദേശവുമായി എം.വി.ഡി.
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാമെന്ന നിർദേശവുമായി എം.വി.ഡി.

കണ്ണൂർ : ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിന് എതിരേ ഡ്രൈവിങ് സ്‌കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാമെന്ന നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്.

ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകൾ ഉണ്ടായിരിക്കണം എന്നുള്ള നിർദേശം മാത്രമാണ് വകുപ്പ് നൽകിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങൾക്ക് പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

ലൈസൻസ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ സർക്കുലർ പൂർണമായും പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്.

*പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥകൾ:*

-ഇടതുവശത്ത് ക്ലച്ചും ബ്രേക്കും ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ റോഡ് ടെസ്റ്റിന് ഉപയോഗിക്കരുത്.

-മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ പാദത്താൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടോർ സൈക്കിളിൽ മാത്രമാകും ടെസ്റ്റ്.

-15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ പരിശീലനത്തിന് ഉപയോഗിക്കരുത്.

-ഓട്ടോമാറ്റിക് ഗിയർ/ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ടെസ്റ്റിന് അനുവദിക്കില്ല.

-ടെസ്റ്റ് വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം എന്നിവ ഉണ്ടായിരിക്കണം.

-മോട്ടോർ മെക്കാനിക്, മെക്കാനിക്കൽ എൻജിനിയറിങ് യോഗ്യത ഉള്ളവരെ മാത്രമേ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർമാരായി നിയമിക്കാവൂ.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..