Skip to content
ആൾതാമസമില്ലാത്ത വിടുകളിൽ മോഷണശ്രമം.
ആൾതാമസമില്ലാത്ത വിടുകളിൽ മോഷണശ്രമം.

തലശ്ശേരി: തലശ്ശേരിയിൽ ആൾതാമസമില്ലാത്ത വീടുകളിൽ മോഷണശ്രമം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ചിറക്കര പള്ളിത്താഴ, എസ്എസ് റോഡ് എന്നിവിടങ്ങളിലെ രണ്ട് വീടുകളിൽ മോഷണ ശ്രമം നടന്നത്. നഗരസഭ പരിധിയിലെ എസ്എസ് റോഡിലെ ഡിലൈറ്റ്, ചിറക്കര പള്ളിത്താഴയിലെ ഷാജഹാൻ എന്നിവരുടെ പൂട്ടിയിട്ട വീടുകളിലാണ് മോഷണ ശ്രമം.മുഖം മറച്ച്, കമ്പിപ്പാരയുമായ് എത്തിയ മോഷ്‌ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു .

ഒരു മാസം മുമ്പ് ചിറക്കരയിൽ വയോധികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും മോഷ്ടിക്കുകയും സമീപത്തെ നിരവധി വീടുകളിൽ കയറുകയും ചെയ്തിരുന്നു. തുടർച്ചയായി മോഷണവും മോഷണ ശ്രമങ്ങളും നടന്നു വെങ്കിലും ഇവരെ പിടികൂടാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..