Skip to content
അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി
അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി

അണ്ടലൂർ :ശ്രീരാമ സങ്കൽപമായ ദൈവത്താറിശ്വരൻ വാഴുന്ന അണ്ടലൂർ ക്ഷേത്രത്തിൽ ആറാംഘട്ട പുനരുദ്ധാരണത്തിന് ഒരുക്കങ്ങൾ തുടങ്ങി.
ആണ്ടുത്സവ വേളയിൽ ആട്ടച്ചടങ്ങുകൾ നടത്തുന്ന താഴെക്കാവിലാണ് ഇത്തവണ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. ആട്ടം നടക്കുമ്പോൾ ദൈവത്തീശ്വരൻ ഇരിക്കുന്ന മണിത്തറയും അഭിമുഖമായുള്ള വലിയ തറയുമാണ് നവീകരിച്ച് പുതുക്കിപണിയുന്നത്. പ്രവൃത്തി തുടങ്ങുന്നതിനായുള്ള ദേവന്റെ അനുമതി ചോദിച്ച് ക്ഷേത്രേശന്മാരും ഭക്തരും കൂപ്പുകൈകളുമായി ഇന്ന് രാവിലെ മുതൽ ഇരുകാവുകളിലും മണിക്കൂറുകളോളം പ്രാർത്ഥനാ നിരതരായി നിന്നു.തത്സമയം ക്ഷേത്രതന്ദ്രി വര്യൻ വെള്ളൂരില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും മകന്റെയും കാർമ്മികത്വത്തിൽ പ്രത്യേക പൂജാ ചടങ്ങുകൾ നടത്തി. 24 ന് ബുധനാഴ്ച താഴെക്കാവിലെ കെടാവിളക്കായ നിത്യ ദീപം ബാലാലയത്തിേലേക്ക് മാറ്റി പ്രതിഷ്ടിക്കും – മെയ് 10 ന് വെള്ളിയാഴ്ച രാവിലെ 7.30 നും 8.20 നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര ജന്മാചാരി മുരിങ്ങോളി കുഞ്ഞിരാമൻ ആചാരിയുടെയും ശിൽപി കെ. ഭാഗ്യനാഥ് ചമ്പാടിന്റെയും നേതൃത്വത്തിൽ കുറ്റിയടി കർമ്മം നടത്തും. പ്രശ്ന ചിന്തയിൽ തെളിഞ്ഞ ദേവഹിതപ്രകാരം ഭൂനിരപ്പിൽ നിന്നും 20 വിരൽഉയർത്തിയാണ് മണിത്തറയും വലിയ തറയും പണിയുന്നത്.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..