തലശ്ശേരി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി എൻ. സി. പി. (ശരദ് പവാർ) തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗാന്ധി സ്മൃതി' സംഘടിപ്പിച്ചു. തലശ്ശേരി മുൻസിപ്പൽ കോംപ്ലക്‌സ് വളപ്പിലെ ഗാന്ധി പ്രതിമയിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്‌മരണ ചടങ്ങിൽ ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ച് പ്രസംഗകർ സംസാരിച്ചു. എൻ. സി. പി. (എസ്. പി.) പ്രാദേശിക ഭാരവാഹികളും പോഷക സംഘടന പ്രതിനിധികളും പങ്കെടുത്തു.
