തലശ്ശേരി: മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനത്തോടനുബന്ധിച്ച് കോടിയേരി, പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാടപ്പീടിക ടൗണിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന അനുസ്മരണ സമ്മേളനം ഡി. സി. സി. ജനറൽ സെക്രട്ടറി വി. സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി. പി. പ്രസീൽ ബാബു അധ്യക്ഷത വഹിച്ചു.
സന്ദീപ് കോടിയേരി, പി. ദിനേശൻ, പി. കെ. രാജേന്ദ്രൻ, പി. ചന്ദ്രൻ, സി. ഗംഗാധരൻ, വി. കെ. സുചിത്ര, എം. ഷീബ, കെ. അജിത് കുമാർ, എം. മഹേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗുംട്ടി മുതൽ മാർക്കറ്റ് വരെയുള്ള പരിസര പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
അതേസമയം, കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും മാടപ്പീടികയിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരന്റെ അധ്യക്ഷതയിൽ ഡി. സി. സി. ജനറൽ സെക്രട്ടറി വി. സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി. പി. പ്രസീൽ ബാബു, പി. കെ. രാജേന്ദ്രൻ, കെ. എം. പവിത്രൻ, സന്ദീപ് കോടിയേരി, ഷാജി എം. ചൊക്ലി, ടി. പി. സുരേന്ദ്രൻ, പി. ദിനേശൻ, എം. ഉദയൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
