കാടാച്ചിറ: കാടാച്ചിറ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാടാച്ചിറയിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. വി. ജയരാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സനൽ കാടാച്ചിറ, ടി. കെ. സുരേഷ് കുമാർ, സകേഷ് കുമാർ കെ., മഹാദേവൻ മുഴപ്പിലങ്ങാട്, അഗീഷ് കാടാച്ചിറ, പോണെങ്കണ്ടി മോഹനൻ, ആലേഖ് കാടാച്ചിറ, പ്രകാശൻ പി., അനീഷ്‌കുമാർ കെ. വി., ശശിധരൻ പാറാട്ടിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അനുസ്മരണ യോഗത്തിന് ശേഷം പ്രദേശവാസികൾക്ക് പായസദാനവും നടത്തി.
