തലശ്ശേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് ചെയ്ത് നവീകരിച്ച ഫെഡറൽ ബാങ്ക് റോഡിന്റെ ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു. തലശ്ശേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാരതി ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ നൂറ ടീച്ചർ സ്വാഗതം ആശംസിച്ചു.
2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫെഡറൽ ബാങ്ക് റോഡിനും പഴയ ബസ് സ്റ്റാൻഡിലെ വെളിച്ചെണ്ണ കടയുടെ പിറകിലുള്ള പൈങ്ങോലി ഹോട്ടൽ റോഡിനുമായി 17.4 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർ പാർട്ടി ലീഡർമാർ, കൗൺസിലർമാർ, വ്യാപാരികൾ, മറ്റ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ എൻ. മഹമ്മൂദ്, സി.ഒ.ടി. ഷെബീർ, സി.കെ.പി. മമ്മു, ഹെന്റി മാസ്റ്റർ, റഹ്മാൻ തലായി, യു. ബ്രിജേഷ്, ഷലീമ ടീച്ചർ, മുസൈറ കരിയാടൻ, സീനത്ത്, എൻ. മൂസ്സ, റഹീം, ടി.പി. അബ്ദുറഹ്മാൻ, എ.കെ. സക്കരിയ, റഹീസ്, റമീസ് നരസിംഹ, സാലിഹ്, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
