Zygo-Ad

കെ.രാഘവൻ മാസ്റ്ററുടെ ചരമദിനത്തിൽ 'രാഘവീയം' സംഗീത സായാഹ്നവും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു

 


തലശ്ശേരി: പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ പതിമൂന്നാം ചരമദിനത്തിൽ പാനൂർ മ്യൂസിക്ക് ലവേഴ്‌സിന്റെ നേതൃത്വത്തിൽ 'രാഘവീയം' സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. രാഘവൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന തലശ്ശേരി സെന്റിനറി പാർക്കിൽ ഒക്ടോബർ 19-ന് വൈകുന്നേരം 6 മണിക്കാണ് പരിപാടി നടക്കുക.

ചടങ്ങിൽ രാഘവൻ മാസ്റ്ററുടെ പാട്ടുകളെക്കുറിച്ച് സജീവ് ഒതയോത്ത് രചിച്ച 'കായലരികത്തെ പാട്ടുകാരൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പരിപാടിയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കും. എഴുത്തുകാരൻ രാജു കാട്ടുപുനം ആദ്യപ്രതി ഏറ്റുവാങ്ങി പുസ്തക പരിചയം നടത്തും. വി.എൻ. രൂപേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാജേന്ദ്രൻ തായാട്ട് സ്വാഗതവും സജീവ് ഒതയോത്ത് നന്ദിയും പറയും. തുടർന്ന് രാഘവൻ മാസ്റ്ററുടെ പ്രശസ്തമായ ഗാനങ്ങൾ കോർത്തിണക്കി 'മഞ്ഞണിപൂനിലാവിൽ' ഗാനസന്ധ്യയും അരങ്ങേറും.


വളരെ പുതിയ വളരെ പഴയ