തലശ്ശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി തമിഴ്നാട് സ്വദേശിയെ ധർമ്മടം പോലീസ് പിടികൂടി. തിരുച്ചിറപ്പള്ളി സ്വദേശിയായ റിക്കാർഡോ മാർക്ക് ഫെർണാണ്ടസ് ആണ് അറസ്റ്റിലായത്.
എരഞ്ഞോളി വാടിയിൽ പീടികയ്ക്ക് സമീപം വെച്ച് ധർമ്മടം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയിൽ നിന്നും 0.185 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ പ്രദേശത്ത് വിൽപ്പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
