Zygo-Ad

തലശ്ശേരിയിൽ സ്വകാര്യ ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് വാതിൽക്കൽ നിന്ന വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ചുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെടൽ



തലശ്ശേരി: വിദ്യാർത്ഥികൾ കയറിയ ഉടൻ വാതിൽ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് വാതിൽപടിയിൽ നിന്നിരുന്ന വിദ്യാർത്ഥിനി പുറത്തേക്ക് വീണു. തലശ്ശേരി സഹകരണ ആശുപത്രിക്ക് മുൻപിൽ വെച്ച് ഇന്നു രാവിലെയാണ് അപകടമുണ്ടായത്. വലിയൊരു ദുരന്തത്തിൽ നിന്നാണ് പെൺകുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരക്കേറിയ സമയത്ത് യാതൊരുവിധ മുൻകരുതലുമില്ലാതെ ജീവനക്കാർ വാതിൽ തുറന്നിട്ട് ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. നഗരത്തിലെ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗിനെതിരെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ