Zygo-Ad

ജി.വി. രാജ ജന്മദിനം: കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു


തലശ്ശേരി: കേരളത്തിലെ കായിക മേഖലയ്ക്ക് നിർല്ലോഭമായ സംഭാവനകൾ അർപ്പിച്ച ലഫ്റ്റനന്റ് കേണൽ ജി.വി. രാജയുടെ (ഗോദ വർമ്മ രാജ) 118-ാമത് ജന്മദിനവും കേരളാ കായിക ദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ ഹോക്കി മത്സരങ്ങൾ സംഘടിപ്പിച്ചു. തലശ്ശേരി വി.ആർ. കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ കായിക രംഗത്ത് ജി.വി. രാജ നൽകിയ സമർപ്പണം വളർന്നുവരുന്ന കായിക താരങ്ങൾ മാതൃകയാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളാ ഹോക്കി ജനറൽ സെക്രട്ടറി കെ. നിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഹോക്കി സെക്രട്ടറി കെ.വി. ഗോകുൽ ദാസ് സ്വാഗതം ആശംസിച്ചു.


നഗരസഭാ കൗൺസിലർമാരായ ഷഹനാസ് മൺസൂർ, യു. ബ്രിജേഷ്, നൂറ നാസ്സർ, കണ്ണൂർ ഹോക്കിയുടെ രക്ഷാധികാരി കെ.ജെ. ജോൺസൺ മാസ്റ്റർ, വൈസ് പ്രസിഡന്റ് സുധീർ കക്കറക്കൽ, തലശ്ശേരി ഫ്ലാഷ്ബാക്ക് പ്രസിഡന്റ് ഒ.വി. മുഹമ്മദ് റഫീഖ്, ചാക്കോ മാസ്റ്റർ എന്നിവർ സംസാരിച്ചു. കണ്ണൂർ ഹോക്കി ട്രഷറർ തഫ് ലിം മാണിയാട്ട് നന്ദി രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ