Zygo-Ad

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകം ഒക്ടോബർ 22-ന്


തലശ്ശേരി: പ്രശസ്തമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകം ഒക്ടോബർ 22-ന് നടക്കും. ക്ഷേത്രം തന്ത്രി അമ്പഴപ്പിള്ളിമന ശ്രീരാജ് ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ ആദ്യമായാണ് ക്ഷേത്രത്തിൽ കളഭാഭിഷേകം നടത്തുന്നത്.

ചടങ്ങുകളുടെ ഭാഗമായി പുലർച്ചെ 5 മണിക്ക് നട തുറക്കൽ, തുടർന്ന് യജുർവേദ ജപം, രാവിലെ 6 മണിക്ക് ഉഷപൂജ, 7 മണിക്ക് ശ്രീവേലി എന്നിവ നടക്കും. തുടർന്ന് രാവിലെ 8 മണിക്ക് നമസ്കാരമണ്ഡപത്തിൽ കലശ പൂജയും, 10:30-ന് പ്രധാന ചടങ്ങായ കളഭാഭിഷേകവും ഉണ്ടായിരിക്കും. തുടർന്ന് ഉച്ചപൂജയോടും ഉച്ചശീവേലിയോടും കൂടി ചടങ്ങുകൾ സമാപിക്കും.


വളരെ പുതിയ വളരെ പഴയ