തലശ്ശേരി: എസ്ഐആറിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാതല ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. തലശ്ശേരി സൈദാർ പള്ളി കുഞ്ഞാലി മരക്കാർ പാർക്കിന് സമീപം നടന്ന സംഗമം അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.വി.ടി. മുസ്തഫ, സിദ്ധീഖ് കൂടത്തിൽ, എം.പി. അബ്ദുൽ കരീം, കെ.ടി. സാജിദ്, ബഷീർ ചെറിയാണ്ടി എന്നിവർ സംസാരിച്ചു.
