Zygo-Ad

സാങ്കേതിക കാരണങ്ങളാൽ അണ്ടലൂർ കേബിൾ ഗൈസ് നവരാത്രി ആഘോഷം ഇത്തവണയില്ല

 


ധർമ്മടം: ചില സാങ്കേതിക കാരണങ്ങളാൽ അണ്ടലൂർ കേബിൾ ഗൈസ് നവരാത്രി ആഘോഷ കമ്മിറ്റി ഈ വർഷം നവരാത്രി ആഘോഷം സംഘടിപ്പിക്കില്ലെന്ന് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ സ്നേഹവും സഹകരണവും ഏറ്റുവാങ്ങി വിജയകരമായി സംഘടിപ്പിച്ചിരുന്ന ആഘോഷമാണ് ഇത്തവണ മുടങ്ങുന്നത്.

നാളിതുവരെ ആഘോഷത്തിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവരോടും കമ്മിറ്റി നന്ദി അറിയിച്ചു. ഈ വർഷം ആഘോഷം നടത്താൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച കമ്മിറ്റി, നാളിതുവരെ ഒപ്പം നിന്നവരോട് ക്ഷമാപണവും നടത്തി.

ഓരോ വർഷവും ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയും സഹകരണവുമാണ് ആഘോഷത്തിന്റെ വിജയത്തിന് കരുത്തായതെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇത് താൽക്കാലികമായ ഒരു ഇടവേള മാത്രമാണെന്നും വരും വർഷങ്ങളിൽ കൂടുതൽ മനോഹരമായും വിപുലമായും ആഘോഷവുമായി തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്മിറ്റി വ്യക്തമാക്കി.

ആഘോഷത്തോട് സഹകരിച്ച എല്ലാ സുമനസ്സുകൾക്കും ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി അണ്ടലൂർ കേബിൾ ഗൈസ് നവരാത്രി ആഘോഷ കമ്മിറ്റി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ