Zygo-Ad

കൊളശ്ശേരി നിട്ടൂർ രാമനാൽ തെരുവിൽ ശക്തമായ ഇടിമിന്നൽ; 4 വീടുകൾക്ക് വൻ നാശനഷ്ടം


തലശ്ശേരി: കൊളശ്ശേരി നിട്ടൂർ രാമനാൽ തെരുവിൽ ശക്തമായ ഇടിമിന്നലേറ്റ് 4 വീടുകൾക്ക് വൻ നാശനഷ്ടം. ഇന്ന് പുലർച്ചെ 2:30-ഓടെ പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്.

ആർ. കെ. തെരുവിലെ ഷാജി, രവി, കൗൺസിലർ റിനിഷ തുടങ്ങിയവരുടെ വീടുകളിലെ വയറിംഗും ടെലിവിഷൻ, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. മിന്നലിന്റെ ആഘാതത്തിൽ വീടുകളുടെ ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജനപ്രതിനിധികളും അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.



വളരെ പുതിയ വളരെ പഴയ