തലശ്ശേരി: ഇന്റർലോക്ക് ചെയ്ത് മനോഹരമായി നവീകരിച്ച തലശ്ശേരി ലോഗൻസ് റോഡിൽ നിന്നും ഫെഡറൽ ബാങ്കിന്റെ മുൻവശത്തു കൂടി മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന വഴി യാത്രക്കാർക്കായി തുറന്നുകൊടുത്തു. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഏറെ തിരക്കേറിയ ഈ അനുബന്ധ റോഡ് ആധുനിക രീതിയിൽ ഇന്റർലോക്ക് കട്ടകൾ പാകി നവീകരിച്ചത്. നഗരസഭയുടെ വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. റോഡ് തുറന്നു കൊടുത്തതോടെ ലോഗൻസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കടക്കുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും യാത്ര സുഗമമാകും.
ചടങ്ങിൽ നഗരസഭാ കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
