തലശ്ശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സഹായ ഉപകരണങ്ങളുടെ വിതരണം നിർവ്വഹിച്ചു. തലശ്ശേരി റെസ്റ്റ് ഹൗസിൽ വെച്ച് നടന്ന 'സൗഹൃദ സ്പർശം' പരിപാടിയിൽ ഷാഫി പറമ്പിൽ എം.പി. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
നഗരസഭാ കൗൺസിലർ വി. എ. രമ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി. വി. റാഷിദ, എ. ഷർമിള, എം. കെ. ഷംസീന, പി. കെ. ഷെമിത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കെ. പ്രദീപൻ സ്വാഗതവും പി. വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
