തലശ്ശേരി: വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ഭീഷണിയായിരുന്ന തലശ്ശേരി കായ്യത്ത് റോഡിലെ വലിയ കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. National Human Rights and Anti-corruption force (NHRACF) കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായത്.
റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് NHRACF ജില്ലാ ഭാരവാഹികൾ സ്ഥലം സന്ദർശിച്ച് വിലയിരുത്തിയ ശേഷം തലശ്ശേരി നഗരസഭാ ചെയർമാനും ബന്ധപ്പെട്ട വാർഡ് കൗൺസിലർക്കും പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ ജനറൽ സെക്രട്ടറി റുഫൈദ് തലശ്ശേരി വാർഡ് കൗൺസിലറുമായി വിഷയം സംസാരിക്കുകയും പ്രവൃത്തികൾ വേഗത്തിലാക്കാൻ തുടർച്ചയായി ഫോളോ-അപ്പ് നടത്തുകയും ചെയ്തു.
ഇതിന്റെ ഭാഗമായാണ് ഇന്ന് തൊഴിലാളികൾ സ്ഥലത്തെത്തി റോഡിലെ കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചത്. ഭാവിയിൽ ഈ റോഡ് പൂർണ്ണമായും ടാർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്ന് NHRACF ഭാരവാഹികൾ അറിയിച്ചു.
