തലശ്ശേരി: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് തലശ്ശേരിയിൽ പ്രൗഢഗംഭീരമായ തുടക്കം. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായ മേഖല നേരിടുന്ന വിവിധ പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലെ പ്രമുഖ നേതാക്കളും വ്യാപാരി വ്യവസായി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
സമ്മേളനത്തിന്റെ തുടർച്ചയായുള്ള പ്രതിനിധി സമ്മേളനം നാളെ തലശ്ശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
