Zygo-Ad

വടകരയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ


വടകര: പതിനേഴുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആയഞ്ചേരി കല്ലുള്ളകണ്ടി ഹൗസിൽ മുഹമ്മദ് ആഫിറിനെ (19) വടകര പൊലീസ് അറസ്റ്റ് ചെയ്തു.

ആളില്ലാത്ത സമയത്ത് വിദ്യാർഥിനിയെ പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ് 


വളരെ പുതിയ വളരെ പഴയ