കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ എസ് ടി യു) തലശ്ശേരി സൗത്ത് സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി എച്ച് പ്രതിഭാ ക്വിസ് സീസൺ എട്ട് തലശ്ശേരി സൗത്ത്, നോർത്ത് ഉപജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. മുബാറക് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്.
കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കുഞ്ഞബ്ദുള്ള പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സബ്ജില്ലാ ജനറൽ സെക്രട്ടറി എം പി സിറാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ വഖഫ് ബോർഡ് അംഗം അഡ്വ. പി.വി സൈനുദ്ദീൻ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
കെ എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ ഖാദർ, സി എച്ച് പ്രതിഭാ ക്വിസ് ഉപജില്ലാ കോർഡിനേറ്റർ മുസമ്മിൽ കെ.പി, നിഷാദ് എൻ എം, റിയാദ് പി ടി, മിസ്ഹബ് വി.പി, മിസ്അബ് സി. പി, മുഹമ്മദലി കെ.എം, അമൃത, സിറാജ്. വി, റബീസ് പി സി, മുഹമ്മദ് ഷാ, ഫാത്തിമത്ത് സുഹ്റ, നിമ ഫദ്‌വ, ലൈഹ മറിയം, നസ ഫെറിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
