Zygo-Ad

തലശ്ശേരി കീഴന്തിമുക്ക് മൽഹാരി ഐ കെയറിന്റെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു


തലശ്ശേരി: കീഴന്തിമുക്ക് മൽഹാരി ഐ കെയറിന്റെ നേതൃത്വത്തിൽ 'പ്രാക്ടീസ് ഡെവലപ്മെന്റ്' എന്ന വിഷയത്തിൽ ഏകദിന മാസ്റ്റർക്ലാസ് ശിൽപശാല സംഘടിപ്പിച്ചു. ഓഫ്ത്താൽമിക് സൊസൈറ്റി ഓഫ് കണ്ണൂർ (KSOS), തലശ്ശേരി ഐ.എം.എ. എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപശാല കാരായി രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ലയൺസ് അരവിന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിറ്റി ഓഫ്ത്താൽമോളജിയുടെ (LAICO) സാങ്കേതിക സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നേത്രചികിത്സാ രംഗത്തെ പുതിയ മുന്നേറ്റങ്ങളും ക്ലിനിക്കൽ പ്രാക്ടീസ് വികസനവും ലക്ഷ്യമിട്ടായിരുന്നു ശിൽപശാല.

ചടങ്ങിൽ വിവിധ നേത്രചികിത്സാ വിദഗ്ധരും ഐ.എം.എ., കെ.എസ്.ഒ.എസ്. പ്രതിനിധികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ