കതിരൂർ: തലശ്ശേരി നോർത്ത് സബ് ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. 2026 ഒക്ടോബർ 6, 7 തീയതികളിൽ കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചാണ് ഈ വർഷത്തെ ശാസ്ത്രോത്സവം നടക്കുന്നത്.
കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവരിൽ നിന്നാണ് ലോഗോകൾ ക്ഷണിക്കുന്നത്. അനുയോജ്യമായ ലോഗോകൾ തയ്യാറാക്കി സെപ്തംബർ 18 വൈകുന്നേരം 5 മണിക്ക് മുൻപായി sasthramelakathirur@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി എന്നീ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് സബ് ജില്ലാ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.
