കോഴിക്കോട്: അസമിലെ ആർമി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവസൈനികൻ മരിച്ചു. കോഴിക്കോട് മുക്കം കാരമൂല സ്വദേശി കുറാമ്പ്ര (വലിയങ്ങ്) കുഞ്ഞാലിയുടെ മകൻ മിദ്‌ലാജ് ആണ് മരിച്ചത്. ക്യാമ്പിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചയുടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ആമിന. ഭാര്യ: ഹന്ന തസ്‌നിം. മക്കൾ: അഹമ്മദ് മാസിൻ, മിൻസ ഫാത്തിമ. സഹോദരങ്ങൾ: അഞ്ജു ഫാത്തിമ, മിൻഹാജ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കും. തുടർന്ന് കാരമൂല ആസാദ് മെമ്മോറിയൽ യു.പി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.
