Zygo-Ad

തലശ്ശേരിയിൽ നാളെ ഗതാഗത നിയന്ത്രണം; അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റും


തലശ്ശേരി: മഞ്ഞോടിയിൽ അപകടാവസ്ഥയിലുള്ള കൂറ്റൻ മരം മുറിച്ചു നീക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച (സെപ്റ്റംബർ 6) രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരനും ട്രാഫിക് എസ്.ഐ. സജിത്തും അറിയിച്ചു.

മഞ്ഞോടിയിൽ പുതുതായി നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന് എതിർവശത്ത് രണ്ട് കെട്ടിടങ്ങൾക്ക് ഇടയിലുള്ള മരമാണ് മുറിച്ചു മാറ്റുന്നത്. സമീപത്തെ കെട്ടിടങ്ങൾക്കും പൊതുജനങ്ങൾക്കും കെ.എസ്.ഇ.ബി ലൈനുകൾക്കും ഭീഷണിയായതിനെ തുടർന്ന് നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഗതാഗത മാറ്റങ്ങൾ:

 * മാടപ്പീടിക വഴി വരുന്ന വാഹനങ്ങൾ: ടെംപിൾ ഗേറ്റ് - സൈദാർപള്ളി വഴി തിരിഞ്ഞു പോകണം. തിരിച്ചുള്ള വാഹനങ്ങളും ഇതേ റോഡ് ഉപയോഗിക്കണം.

 * മനേക്കര, കോപ്പാലം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ: മാഹി ബൈപാസ് സർവീസ് റോഡ് വഴി തിരിഞ്ഞ് എരഞ്ഞോളിപ്പാലം - ചിറക്കര വഴി കടന്നുപോകണം.

പകൽ രണ്ടു മണിയോടെ മരം മുറിക്കൽ പ്രവൃത്തി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.



വളരെ പുതിയ വളരെ പഴയ