തലശ്ശേരി: ജോലിക്കിടെ ഇരുനില കെട്ടിടത്തിൽ നിന്ന് തെന്നിവീണ് പെയിന്റിംഗ് തൊഴിലാളിയായ മൊകേരി സ്വദേശി മരണപ്പെട്ടു. മൊകേരി കടയപ്രം തെരുവിലെ കുറ്റിക്കാട്ടിൽ പരേതനായ മൊയ്തു ഹാജിയുടെയും മറിയുമ്മയുടെയും മകൻ കുറ്റിക്കാട്ടിൽ മുസ്തഫ (60) ആണ് മരിച്ചത്.
തലശ്ശേരിയിൽ വെച്ച് പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കെ കാൽതെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കടയപ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഭാര്യമാർ: ഹസീന, സാജിത. മക്കൾ: മുജീബ്, ഷുഹൈബ്, ഫാസി ഫൈസാൻ, സൈൻ അബ്ദുള്ള, മുഹമ്മദ് ജാഷ്. സഹോദരങ്ങൾ: അഷ്‌റഫ്, സലീം, മുനീർ.
