തലശ്ശേരി കോടിയേരിയിൽ ഓണിയൻ സ്‌കൂളിന് സമീപമുള്ള അരുൺ കുമാറിൻ്റെ വീടിന് തീപിടിച്ചു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന ഫർണിച്ചറുകളും വിവിധ വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ചു. സംഭവസമയത്ത് വീട്ടുകാർ പുറത്തായിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
