Zygo-Ad

എം. ജുബിൻ അനുസ്മരണം സംഘടിപ്പിച്ചു

 


കോടിയേരി: മുൻ യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റും കോടിയേരി ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന എം. ജുബിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോടിയേരി, പാറാൽ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാടപ്പീടിക ഗുംട്ടിയിലാണ് അനുസ്മരണ യോഗവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നത്.

സമ്മേളനം കെ.പി.സി.സി. അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി. പ്രസീൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി വി.സി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഇ. വിജയകൃഷ്ണൻ, സന്ദീപ് കോടിയേരി, പി. ദിനേശൻ, ടി.പി. സുരേന്ദ്രൻ, സി. ഗംഗാധരൻ, കെ.പി. ശ്രീജേഷ്, ഷീബ എം., വി.കെ. സുചിത്ര തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ