തലശ്ശേരി: തലശ്ശേരി തലായി ഫിഷിങ്ങ് ഹാർബർ സംസ്ഥാന മത്സ്യബന്ധന വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ സന്ദർശിച്ചു. ഹാർബറിലെ നിലവിലെ വികസന പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മന്ത്രി നേരിട്ട് വിലയിരുത്തി.
മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേട്ടറിഞ്ഞ മന്ത്രി, ഹാർബറിന്റെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ജനപ്രതിനിധികളും മത്സ്യബന്ധന വകുപ്പിലെ ഉദ്യോഗസ്ഥരും തദ്ദേശവാസികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
