Zygo-Ad

സംസ്കാര സാഹിതി തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു


 തലശ്ശേരി: സംസ്കാര സാഹിതി തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. മാടപ്പീടിക ഗുംട്ടി രാജീവ് ഭവനിൽ നടന്ന പ്രവർത്തക കൺവെൻഷൻ കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.

തലശ്ശേരി മണ്ഡലം ചെയർമാൻ സി.പി. പ്രസിൽ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് മെമ്പർഷിപ്പ് കാർഡ് വിതരണം നിർവഹിച്ചു. കെപിസിസി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണവും ഡിസിസി സെക്രട്ടറി വി.സി. പ്രസാദ് ആശംസ പ്രസംഗവും നടത്തി.

ചടങ്ങിൽ ഡോ. സി.കെ. ഭാഗ്യനാഥ്, അഡ്വ. കെ.സി. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി. റെജിൽ സ്വാഗതവും ദീപ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.


വളരെ പുതിയ വളരെ പഴയ