തലശ്ശേരി: ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് ടെല്ലിച്ചെറിയും ബി.ഇ.എം.പി. എച്ച്.എസ്. റോട്ടറാക്ട് ക്ലബ്ബും സംയുക്തമായി അധ്യാപകരെ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ പ്രൊഫ. കെ. കുമാരൻ (ഗവ. ബ്രണ്ണൻ കോളേജ്), ജോൺസൺ (സെന്റ് ജോസഫ്സ് എച്ച്.എസ്. തലശ്ശേരി), പി.വി. വത്സലൻ (ബി.ഇ.എം.പി. എച്ച്.എസ്. തലശ്ശേരി), ചുര്യായി ചന്ദ്രൻ (ഫിനിക്സ് കോളേജ്), ബിന്ദു ജോയ് (സേക്രെഡ് ഹാർട്ട് എച്ച്.എസ്. തലശ്ശേരി) എന്നിവരെയാണ് ചടങ്ങിൽ പൊന്നാടയണിയിച്ച് സമാദരിച്ചത്.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശാലീന സുഹാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ സി.പി. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. സുഹാസ് വേലാണ്ടി വിശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് ആദരം ഏറ്റുവാങ്ങിയ അധ്യാപകർ തങ്ങളുടെ സർവീസ് അനുഭവങ്ങൾ പങ്കുവെച്ചു.
ചടങ്ങിൽ ബി.ഇ.എം.പി. എച്ച്.എസ്. പ്രധാനാധ്യാപിക പ്രസീന തയ്യിൽ, റിൻസി, ജോഹാര എന്നിവർ ആശംസകൾ നേർന്നു. പുതിയ റോട്ടറാക്ട് ബോർഡിന്റെ അനാവരണവും ഇതോടൊപ്പം നടന്നു. റോട്ടറി സെക്രട്ടറി ടി.എം. ദിലീപ് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
