തലശ്ശേരി: ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച അധ്യാപകരെ ഇന്നർവീൽ ക്ലബ്ബ് ടെല്ലിച്ചറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മുൻ അധ്യാപകരും പ്രമുഖ വ്യക്തിത്വങ്ങളുമായ മേജർ പി. ഗോവിന്ദൻ, ടി.എം. ദിലീപ് കുമാർ, മാലതി പാല എന്നിവരെയാണ് ചടങ്ങിൽ പൊന്നാടയണിയിച്ച് സമാദരിച്ചത്.
മുൻ പ്രസിഡന്റ് ബിന്ദു രാജീവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് നിഷാ വിജയ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി കെ.എൻ. ഉമ ആദരിക്കപ്പെട്ട അതിഥികളെ സഭയ്ക്ക് പരിചയപ്പെടുത്തി. തുടർന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങിയവർ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ മീര ശ്രീവാസ്, ശ്രീവാസ് വേലാണ്ടി, രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബ് ട്രഷറർ ദിവ്യ ശ്യാം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
