തലശ്ശേരി: തലശ്ശേരി പുതിയ സബ് കളക്ടറായി രവീ മീണ ചുമതലയേറ്റു. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ഇദ്ദേഹം പാലക്കാട് അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
തലശ്ശേരി സബ് കളക്ടറായിരുന്ന കാർത്തിക് പാണിഗ്രാഹി സ്ഥലംമാറിപ്പോയതിനെ തുടർന്നാണ് രവീ മീണയുടെ പുതിയ നിയമനം. താലൂക്ക് ഓഫീസിലെത്തിയ സബ് കളക്ടറെ ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
