Zygo-Ad

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ മർദിച്ച സംഭവം: മുഖ്യപ്രതി കീഴടങ്ങി

 


വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കോഴിക്കോട് കൊടുവള്ളിയിൽ 12 വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുട്ടിയുടെ പിതൃസഹോദരനാണ് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ ഇയാളുടെ ഭാര്യയും മകനും ഒളിവിലാണ്. മകൻ വിദേശത്തേക്ക് കടന്നതായാണ് വിവരം.

കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഇടപെട്ടതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. പ്രതികൾക്കെതിരെ ബാലനീതി നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ഇരുമ്പ് ഉപയോഗിച്ച് മർദിച്ചും നഖത്തിനിടയിൽ ഈർക്കിൽ കയറ്റിയും ശരീരത്തിൽ മുളകുവെള്ളം ഒഴിച്ചുമാണ് 12 വയസുകാരനോട് ക്രൂരത കാട്ടിയത്. എന്നാൽ കുട്ടിക്കെതിരെ ആരോപിച്ച വാച്ച് പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ