Zygo-Ad

ധർമ്മടം ബാങ്ക്, എം.പി. കുമാരൻ സാഹിത്യ പുരസ്കാരങ്ങൾ ടി.ഡി. രാമകൃഷ്ണനും ആർ. സ്വാതിക്കും


തലശ്ശേരി: ധർമ്മടം സർവീസ് സഹകരണ ബാങ്കിന്റെ സാഹിത്യ പുരസ്കാരവും എം.പി. കുമാരൻ സ്മാരക സാഹിത്യ പുരസ്കാരവും പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ, ആർ. സ്വാതി എന്നിവരാണ് അർഹരായത്.

സെപ്റ്റംബർ 13-ന് വൈകീട്ട് 4 മണിക്ക് ധർമ്മടം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ഭാരവാഹികളായ ടി. അനിൽ, സി.പി. ഹരീന്ദ്രൻ, അഡ്വ. കെ.കെ. രമേഷ്, ദിലീപ് വേണാടൻ, പ്രൊഫ. കെ. കുമാരൻ, പി.പി. സനകൻ മാസ്റ്റർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചത്.



വളരെ പുതിയ വളരെ പഴയ