തലശ്ശേരി: കണ്ണൂർ മമ്പറം കീഴത്തൂർ സ്വദേശിയായ പി. വൈജേഷിനെ (44) തെലങ്കാനയിലെ ഷംഷാബാദിൽ വെച്ച് കാണാതായി. കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് ഇയാളെ കാണാതായത്.
മൈസൂരിൽ നിന്നും തെലങ്കാനയിലേക്ക് ഇഞ്ചിയുമായി പോയ കാപ്പുമ്മൽ സ്വദേശിയുടെ ലോറിയിൽ ക്ലീനറായി പോയതായിരുന്നു വൈജേഷ്. തുടർന്ന് ഷംഷാബാദിൽ വെച്ച് കാണാതാവുകയായിരുന്നു. കീഴത്തൂരിലെ പിലാക്കാവിൽ വീട്ടിൽ എം. വൽസന്റെയും പ്രസന്നയുടെയും മകനാണ്.
സംഭവത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും പോലീസിനും പരാതി നൽകി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ: 9847155436, 9656035646
