തലശ്ശേരി: കാരുണ്യ പ്രവർത്തനങ്ങളിൽ തലശ്ശേരി മാതൃക അഭിനന്ദനാർഹമാണെന്ന് കെ എസ് എസ് പി എ സംസ്ഥാന പ്രസിഡന്റ് എം പി വേലായുധൻ പ്രസ്താവിച്ചു. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ ക്ഷേമനിധി പദ്ധതിക്ക് പ്രത്യേക ശ്രദ്ധ നൽകിയുള്ള തലശ്ശേരിയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൽ എസ് പ്രഭു മന്ദിരത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ടി കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധിയിലേക്ക് പുതുതായി സമാഹരിച്ച മൂന്നര ലക്ഷം രൂപയുടെ സർട്ടിഫിക്കറ്റുകൾ വേദിയിൽ വിതരണം ചെയ്തു. സർവീസ് ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിൽ യുഡിഎഫ് സർക്കാരിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും ഈ വേളയിൽ നടക്കുന്ന വാർഷിക സമ്മേളനങ്ങൾ വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചതായും ഭാരവാഹികൾ വ്യക്തമാക്കി.
യോഗത്തിൽ പി കെ രാജേന്ദ്രൻ, പി വി ബാലകൃഷ്ണൻ, കെ കെ നാരായണൻ, കെ എം പവിത്രൻ, വി ലളിത, അജിതകുമാരി കോളി, വി പി മോഹനൻ, പി കെ ശ്രീധരൻ, സുനിൽകുമാർ കരിമ്പിൽ, പി ഓ ഗിരിജ, സി പി അജിത്കുമാർ എന്നിവർ സംസാരിച്ചു.
