തലശ്ശേരി: കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന എ പി വികാസിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
കുടുംബാംഗങ്ങളോടൊപ്പം ബ്ലോക്ക് പ്രസിഡന്റ് എം പി അരവിന്ദാക്ഷൻ, മണ്ഡലം പ്രസിഡന്റ് യു സിയാദ്, ബ്ലോക്ക് ട്രഷറർ ഹരിദാസൻ ഒ, വൈസ് പ്രസിഡന്റ് സുശീൽ ചന്ദ്രോത്ത്, സെക്രട്ടറിമാരായ സുധീർ ബാബു എം പി, ജതീന്ദ്രൻ കുന്നോത്ത്, അഡ്വ രഘുനാഥൻ, പവിത്രരാജ് കെ ഇ, കെ എസ് എസ് പി എ സെക്രട്ടറി സതീഷ് കുമാർ സി കെ, ബൂത്ത് പ്രസിഡന്റ് ഷമീം കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
