തലശ്ശേരി: കണ്ണൂർ ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 11, 12, 13 തീയതികളിൽ തലശ്ശേരി ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കും.
ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9.30-ന് തലശ്ശേരി നഗരസഭാ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ നിർവഹിക്കും.
വിവിധ പ്രായപരിധികളിലായി ജില്ലയിലെ പ്രമുഖ കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
