Zygo-Ad

തലശ്ശേരി-എടക്കാട് പാതയിലെ കുളം ഗേറ്റ് ലെവൽ ക്രോസ്സ് ഇന്നും നാളെയും അടച്ചിടും


തലശ്ശേരി: തലശ്ശേരിക്കും എടക്കാടിനും ഇടയിലുള്ള എൻ.എച്ച്. ബീച്ച് റോഡിലെ (കുളം ഗേറ്റ്) ലെവൽ ക്രോസ്സ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നു. സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ സെപ്റ്റംബർ 9 ബുധനാഴ്ച രാത്രി 11 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

റെയിൽവേ പാതയിലെ അത്യാവശ്യ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ലെവൽ ക്രോസ്സ് അടച്ചിടുന്നത്. ഇത് വഴിയുള്ള വാഹനങ്ങൾ മറ്റ് ഉപറോഡുകൾ വഴി തിരിഞ്ഞു പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ