Zygo-Ad

തലശ്ശേരിയിൽ ഗുരുധർമ്മ പ്രഭാഷണം സംഘടിപ്പിച്ചു; മാധ്യമപ്രവർത്തകൻ സജീവ് അരിയേരിയെ അനുമോദിച്ചു


തലശ്ശേരി: എസ്.എൻ.ടി.എസ് ട്രസ്റ്റിന്റെയും ശ്രീനാരായണ ധർമ്മ പ്രചരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തലശ്ശേരി ശ്രീനാരായണ സമാജം ഹാളിൽ ഗുരുധർമ്മ പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

എസ്.എൻ.ടി.എസ് ട്രസ്റ്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.ടി. ബിനുരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ സജീവ് അരിയേരിയെ പ്രത്യേകമായി അനുമോദിച്ചു.

ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭാ കേന്ദ്ര ഉപദേശക സമിതി അംഗം പി. നാണി ടീച്ചർ, സുധീർകുമാർ, മോഹൻദാസ് കെ. പാറാൽ, ടി.വി. മോഹനൻ നമ്പ്യാർ, ആബൂട്ടി, മുക്കൂട്ടുപുറത്ത് സജീവൻ പാനൂർ (എസ്.എൻ.ഡി.പി യോഗം ഡയറക്ടർ), കുമാരൻ വൈദ്യർ, അനിൽകുമാർ തച്ചോളി തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ ധർമ്മ പ്രചരണ സംഘം പ്രസിഡന്റ് പി.കെ. രാജീവൻ സ്വാഗതവും സുദേഷ് പാച്ചപൊയ്ക നന്ദിയും പറഞ്ഞു.


വളരെ പുതിയ വളരെ പഴയ