Zygo-Ad

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് അസോസിയേഷൻ ലൈഫ് ലൈൻ പദ്ധതി ധനസഹായം വിതരണം ചെയ്തു

തലശ്ശേരി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള നടപ്പിലാക്കിയ ലൈഫ് ലൈൻ പദ്ധതി പ്രകാരമുള്ള മരണാനന്തര ധനസഹായ വിതരണം നടന്നു. വാടിയാൽപീടികയിലെ ശിവ എൻജിനിയറിംഗ് വർക്ക്‌ഷോപ്പ് ഉടമയായിരുന്ന ശിവദാസന്റെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ ചെക്ക് തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ കൈമാറി.

ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എ ഷമീർ അധ്യക്ഷത വഹിച്ചു. കെ ടി രൂപേഷ് സ്വാഗതം ആശംസിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വാർഡ് അംഗം സുശീൽ ചന്ദ്രോത്ത്, അസോസിയേഷൻ ഭാരവാഹികളായ എൻ കെ സുധാകരൻ, പി സുനിൽ, എ എൻ രഞ്ജിത്ത്, പി വി ഹരീന്ദ്രൻ, കെ ഷൈജിത്ത്, എം കെ പ്രദീപ് കുമാർ, ബി രഗീഷ് കുമാർ, പി പ്രസീൽ കുമാർ, ലിനീഷ്, എരഞ്ഞോളി യൂണിറ്റ് പ്രതിനിധികളായ രാജീവൻ, രഞ്ജിത്ത്, മാധ്യമപ്രവർത്തകൻ പി എം അഷ്റഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.



 

വളരെ പുതിയ വളരെ പഴയ