Zygo-Ad

തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് യോഗം: ലഹരി വിരുദ്ധ സർക്കാർ നടപടികൾക്ക് പൂർണ്ണ പിന്തുണ

 തലശ്ശേരി: ലഹരി മാഫിയയെ തകർക്കുവാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള ഓപ്പറേഷൻ തൂഫാൻ നടപടികൾ പ്രശംസനീയമാണെന്ന് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു. പ്രസ്തുത നടപടികളുമായി പ്രദേശത്തെ മുഴുവൻ പള്ളി കമ്മിറ്റികളും പൂർണ്ണമായി സഹകരിക്കുവാൻ യോഗത്തിൽ തീരുമാനമായി.

​യോഗത്തിൽ പ്രസിഡന്റ് കെ സി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ കെ ആബൂട്ടി ഹാജി, പ്രൊഫ. യു സി അബ്ദുൽ മജീദ്, കെ പി നജീബ്, പി സമീർ, എം ഫൈസൽ ഹാജി, സി കെ പി മമ്മൂ, സി ഹാരിസ് ഹാജി, കെ പി മുഹമ്മദ് റഫീഖ്, സി കെ പി റയീസ്, ബി മുഹമ്മദ് ഫസൽ, സി അഹമ്മദ് അൻവർ, എ കെ സക്കറിയ, സി ഇഖ്ബാൽ, പി അബ്ദുൽ മന്നാൻ, സി കെ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ