തലശ്ശേരി: ഓണാഘോഷങ്ങളുടെ ഭാഗമായി ജനങ്ങളെ ആകർഷിക്കാൻ തലശ്ശേരിയിൽ പ്രത്യേക സെൽഫി പോയിന്റുകൾ സജ്ജമായി. മാവേലിയോടൊപ്പം നിന്ന് സെൽഫിയെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് പ്രധാന കേന്ദ്രങ്ങളിൽ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഓണാഘോഷം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലാണ് വലിയ മാവേലി കട്ടൗട്ടുകളും ഓണത്തനിമ വിളിച്ചോതുന്ന അലങ്കാരങ്ങളോടെയുമുള്ള സെൽഫി കോർണറുകൾ ഒരുക്കിയിട്ടുള്ളത്. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് മാവേലിക്കൊപ്പം ചിത്രം പകർത്താനായി ഇവിടേക്ക് എത്തുന്നത്.
