തലശ്ശേരി: ഓണം പ്രമാണിച്ചുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് നബിദിന ദിവസത്തിൽ തലശ്ശേരി ജൂബിലി ചില്ലറ മത്സ്യ മാർക്കറ്റിന് അവധി ഉണ്ടായിരിക്കുന്നതല്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. അന്നേ ദിവസം സാധാരണ പോലെ മത്സ്യ വിൽപന നടക്കും.
എന്നാൽ 2026 ഓഗസ്റ്റ് 26-ന് രാവിലെ 10 മണി വരെ മാത്രമേ മത്സ്യ വിൽപന ഉണ്ടായിരിക്കുകയുള്ളൂവെന്ന് തലശ്ശേരി ജൂബിലി ചില്ലറ മത്സ്യ മാർക്കറ്റ് യൂണിറ്റ് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികളായ സാഹിർ പാലക്കൽ, എൻ. ഹംസ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
