Zygo-Ad

ഓണം സ്നേഹവിരുന്നൊരുക്കി തലശ്ശേരി മുനിസിപ്പൽ മാരിയമ്മ വാർഡ് കൗൺസിലർ നൂറ ടീച്ചർ


തലശ്ശേരി: ഓണാഘോഷത്തിന്റെ ഭാഗമായി നിർധനർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് തലശ്ശേരി മുനിസിപ്പൽ മാരിയമ്മ വാർഡ് കൗൺസിലർ നൂറ ടീച്ചർ. പുതിയ ബസ് സ്റ്റാന്റിലും പരിസരങ്ങളിലുമുള്ള തെരുവിൽ കഴിയുന്ന മനുഷ്യർക്കാണ് ഓണം സ്നേഹവിരുന്ന് ഒരുക്കിയത്.

ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മാരിയമ്മ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ. ഖാലിദ് സ്വാഗതവും കെ. മുഹമ്മദ് റഹീസ് നന്ദിയും പറഞ്ഞു. ടി.പി. ദിൽഷാദ്, ഏ.പി. റഹീം, ഫൈസൽ, ശുഹൈബ് മാണിയാട്ട്, ദിൽഷാദ് പൊന്നകം എന്നിവർ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ