തലശ്ശേരി: എസ്എൻഡിപി യോഗം തലശ്ശേരി യൂണിയൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ചതയ ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവ്വഹിച്ചു.
യൂണിയൻ പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യൂണിയൻ ഭാരവാഹികളും വിവിധ ശാഖകളിൽ നിന്നുള്ള ശ്രീനാരായണ ഭക്തരും ചടങ്ങിൽ പങ്കെടുത്തു.
