Zygo-Ad

കോടിയേരി മണക്കാടൻ വസന്തകുമാറിന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു


തലശ്ശേരി: പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കോടിയേരി മണക്കാടൻ വസന്തകുമാറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കോടിയേരി, പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി. പ്രസീൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ചന്ദ്രൻ, പി. ദിനേശൻ, ഇ. വിജയകൃഷ്ണൻ, കെ. അജിത് കുമാർ, കെ. മഹേഷ് കുമാർ, എം. ഷീബ, കെ. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ