തലശ്ശേരി: മുസ്ലിം ലീഗ് ചരിത്ര പഠന യാത്രാ സംഗമം തലശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടന്നു. പഠന യാത്രയുടെ ഭാഗമായി വരുന്ന സെപ്റ്റംബർ 13-ന് തലശ്ശേരിയിൽ നിന്നും പാലക്കാടേക്ക് സംഘം തിരിക്കും. മുസ്ലിം ലീഗിന്റെ ചരിത്രപരമായ പ്രധാന കേന്ദ്രങ്ങളും പ്രമുഖ വിദ്യാഭ്യാസ-സാംസ്കാരിക-രാഷ്ട്രീയ കേന്ദ്രങ്ങളും യാത്രയുടെ ഭാഗമായി സന്ദർശിക്കും.
മഹറൂഫ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദുബായ് കെ.എം.സി.സി. കണ്ണൂർ ജില്ലാ സെക്രട്ടറി റഹ്ദാദ് മൂഴിക്കര യാത്രാ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
റഷീദ് കരിയാടൻ, പാലക്കൽ സാഹിർ, എ.കെ. സഖറിയ, റഹ്മാൻ തലായി, അഫ്സൽ മട്ടാമ്പ്രം, റാഷിദ ടീച്ചർ, റുഫൈസ് വൈസ്, മുനീർ കൈവട്ടം, പി.പി. സിറാജ്, റിയാസ് എം.എം.കെ., ഷാലിമ ടീച്ചർ, സമീറ കൊടുവള്ളി, മുസൈറ കരിയാടൻ തുടങ്ങിയവർ സംസാരിച്ചു. റഷീദ് തലായി സ്വാഗതവും കെ.സി. തസ്നി നന്ദിയും പറഞ്ഞു.
